തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നാലെ യുവാവ് സ്വയം കഴുത്തറുത്തു. നേമം സ്വദേശി രമ്യാ രാജീവനാണ് കുത്തേറ്റത്. ദീപക്ക് എന്ന സുഹൃത്താണ് ആക്രമിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. രാവിലെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു