ബീഹാറിലെ ബക്‌സറില്‍ നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരുക്ക്, നാല് മരണം. നൂറോളം പേർക്ക് പരിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. പുലർച്ചെ 4 മണിയോടെ രക്ഷപ്രവർത്തനം പൂർത്തിയായെന്നാണ് റെയിൽവേകാര്യ മന്ത്രിയുടെ ട്വീറ്റുകൾ. അപകടത്തിൽ നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ബക്സറിലെ രഘുനാഥ്പുർ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് 18 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു