വാഹന നിയമ ലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്തവരാണോ? കേസുകൾ പിൻവലിച്ച് പിഴ അടക്കാൻ അവസരവുമായി എംവിഡി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മോട്ടോർ വാഹന നിയമ ലംഘനങ്ങൾ നടത്തി പിഴ അടക്കാത്തവർക്ക് പിഴ അടയ്ക്കാന്‍ അവസരം.ഇത്തരത്തിൽ നിയമ ലംഘനങ്ങൾ നടത്തി കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്ക് ആണ് കേസുകൾ പിൻവലിച്ച് പിഴ അടക്കാൻ അവസരം. കേസുകള്‍ കോടതിയിലേക്ക് എത്തിയാൽ ആവശ്യമായ സമയത്ത് പിഴ അടയ്ക്കാന്‍ കഴിയാതെ വരികയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതേ തുടർന്ന് വ്യാപക പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു താത്കാലിക പരിഹാരത്തിനു അവസരം നൽകിയിരിക്കുന്നത്.

പരാതികള്‍ പരിഗണിച്ച് ഇത്തരം കേസുകൾ ‘COURT REVERT’ എന്ന ഓപ്ഷൻ വഴി പിൻവലിച്ച് പിഴ അടക്കാന്‍ താൽകാലികമായി അനുവദിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു . വാഹന ഉടമകൾ ഈ അവസരം ഉപയോഗപെടുത്തി പിഴ അടച്ചാൽ തുടർന്നുള്ള കോടതി നടപടികളിൽ നിന്നും ഒഴിവാകുന്നതാണ്.നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പിഴ അടയ്ക്കാൻ തയ്യാറാണ് എന്നും കോടതി നടപടികൾ പിൻവലിക്കണമെന്നും രേഖപ്പെടുത്തിയ അപേക്ഷ നൽകണം. തുടര്‍ന്ന് കോടതിയിലുള്ള കേസ് പിന്‍വലിച്ച് ഓണ്‍ലൈനായി തന്നെ പിഴ അടയ്ക്കാനുള്ള സൗകര്യം ലഭിക്കും.

ഇ – ചെല്ലാൻ വഴി മോട്ടോർ വാഹന വകുപ്പും പൊലീസും തയ്യാറാക്കിയ കേസുകളിൽ യഥാസമയം പിഴ അടയ്ക്കാത്ത കേസുകൾ 30 ദിവസങ്ങൾക്കു ശേഷമാണ് വിര്‍ച്വല്‍ കോടതിയിലേക്ക് അയക്കുന്നത്. 60 ദിവസങ്ങൾക്കു ശേഷം കേസുകള്‍ റെഗുലർ കോടതിയിലേക്കും അയക്കും. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വാഹന ഉടമകൾക്ക് പിഴ അടക്കാൻ കഴിയുന്നില്ല. ഇതേതുടർന്ന് വാഹനങ്ങളുടെ വിവിധങ്ങളായ സർവീസുകൾക്കും തടസ്സം ഉണ്ടാകുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha