ഒക്ടോബര്‍ 15 മുതല്‍ 23 വരെ കളക്ടറേറ്റ് മൈതാനിയില്‍ വച്ച് നടക്കുന്ന കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ബ്‌ളോഗേഴ്‌സ് മീറ്റ് അവധി ദിന സായാഹ്നത്തില്‍ പയ്യാമ്ബലത്ത് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ആവേശമായി.സമൂഹമാധ്യമങ്ങളില്‍ സജീവമായവരുള്‍പ്പെടെ നിരവധിബ്‌ളോഗര്‍മാരും ആക്റ്റീവിസ്റ്റുകളും പങ്കെടുത്ത 'ഹെലോ ഗയ്‌സ്' എന്ന പേരില്‍ സംഘടിപ്പിച്ച മീറ്റില്‍ പാട്ടും ആട്ടവും കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവെക്കലും കുസൃതി ചോദ്യങ്ങളും മത്സരങ്ങളും ഒക്കെയായി തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ആവേശമായി.
മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ് അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാര്‍ കോഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍, ഞഖ ജിത്തു, അനിലേഷ് ആര്‍ഷ, അഡ്വ. കെ വി അബ്ദുല്‍ റസാഖ്, എന്‍ കെ രത്‌നേഷ്, ഗീതിക ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു