തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു.
എന്താണ് ബ്രൂസെല്ലോസിസ്!
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കഴിയുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. തിളപ്പിക്കാത്തതോ, പാസ്ചറൈസ് ചെയ്യാത്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാകുന്നത്. വായുവിലൂടെയോ രോഗബാധയുള്ള മൃഗങ്ങളിലൂടെയോ മനുഷ്യരിലേക്ക് ഈ ബാക്ടരീയ എത്തിപ്പെടും.
പനി, ശരീര വേദന ക്ഷീണം എന്നിവയൊക്കെയാണ് രോഗ ലക്ഷണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. ആഴ്ചകള്‍ മുതല്‍ മാസം വരെ ചികിത്സ നീളം. രോഗം വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു