സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്ര നൊബേല്‍ സ്വന്തമാക്കി അമേരിക്കല്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിന്‍. തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ സാധ്യതകളെ കുറിച്ചുള്ള പഠനമാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഹര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ഗോള്‍ഡിന്‍. സാമ്പത്തിക നൊബേല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.
നൂറ്റാണ്ടുകള്‍ക്കിടെ തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ വരുമാനത്തെയും പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്ര പഠനമാണ് ക്ലോഡിയ മുന്നോട്ടു വക്കുന്നത്. തൊഴില്‍ വിപണിയിലെ മാറ്റങ്ങളുടെയും ഇപ്പോഴും നില നില്‍ക്കുന്ന ലിംഗഭേദത്തിന്റെയും കാര്യ കാരണങ്ങളാണ് ക്ലോഡിയ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
200 വര്‍ഷം പഴക്കമുള്ള വിവരങ്ങള്‍ വരെ ഗവേഷണത്തിന്റെ ഭാഗമായി ക്ലോഡിയ ശേഖരിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു