സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണാര്‍ത്ഥം കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഇന്ന് വലിയ ശബ്ദത്തോടെ അലര്‍ട്ടുകള്‍ എത്തും.
രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു വരെയുള്ള സമയത്ത് ഫോണുകളില്‍ എത്തുന്ന അലര്‍ട്ടില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. മൊബൈല്‍ ഫോണുകളില്‍ പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച അടിയന്തര അറിയിപ്പുകള്‍ ലഭ്യമാക്കുന്നതിനായി സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണാര്‍ത്ഥമാണ് ഇന്ന് വലിയ ശബ്ദത്തോടെ എമര്‍ജൻസി അലര്‍ട്ടുകളായി ഫോണുകളില്‍ എത്തുക.
ദേശീയ ദുരന്തനിവാരണ അതോറിറ്റി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന ഈ പരീക്ഷണത്തിലൂടെ അപകട മുന്നറിയിപ്പുകള്‍ ഒക്ടോബര്‍ മുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൊബൈല്‍ ഫോണുകളിലൂടെയുള്ള അലര്‍ട്ടിന് പുറമേ ടിവി റേഡിയോ സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയും സമാനമായ അലര്‍ട്ടുകള്‍ നല്‍കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു