ഇന്നലെ ബ്രസ്സൽസിൽ നടന്ന ആക്രമണത്തിൽ രണ്ട് ആരാധകർ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ബെൽജിയവും സ്വീഡനും തമ്മിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിക്കുന്ന അറിയിപ്പ് വന്നപ്പോൾ ആദ്യ പകുതി മത്സരം കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആരാധകരോട് മത്സരം നടക്കുന്ന കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിനുള്ളിൽ തന്നെ തുടരാൻ ബെൽജിയം പോലീസ് ആവശ്യപ്പെട്ടു.
സംഭാവന തീവ്രവാദി ആക്രമണമെന്ന് സംശയിക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സരം നടന്ന കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിനു നാല് കിലോമീറ്റർ മാഹരം ദൂരെയായി ഭീകരാക്രമണം നടന്നതായാണ് റിപ്പോർട്ട്. വെടിയേറ്റ രണ്ട് പേര് സ്വീഡന്റെ ജേഴ്‌സി ധരിച്ചിരുന്നു. ഒരാളാണ് ഭീകരാക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടതിനു ശേഷം സംഭവം അറിഞ്ഞ സ്വീഡിഷ് താരങ്ങൾ മത്സരം തുടരാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിച്ചു. ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തെ തുടര്‍ന്ന് ഇരു ടീമുകളുമായും പ്രാദേശിക പോലീസ് അധികാരികളുമായും കൂടിയാലോചിച്ചതിന് ശേഷം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി യുവേഫ അവരുടെ വെബ്‌സൈറ്റില്‍ കുറിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു