കൃത്രിമ പല്ലിനായി സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയുവോ?എങ്കിൽ ഇതാ കേട്ടോളു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൃത്രിമ പല്ലിനായി സർക്കാരിന്റെ മന്ദഹാസം പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്നതാണ്‌ മന്ദഹാസം പദ്ധതി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് 2023 - 2024 വർഷത്തെ അപേക്ഷ ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്‌. എഴുപത് ലക്ഷം രൂപയുടെ സർക്കാർ പദ്ധതിയാണ് ഇത് .

ഒരു ജില്ലയിൽ നിന്ന് 50 പേരെയാണ് തെരെഞ്ഞെടുക്കുക. ബിപിഎൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്നതാണ്‌ മന്ദഹാസം പദ്ധതി.  

ഈ പദ്ധതി പ്രകാരം ആരോഗ്യ വകുപ്പിന്റെ ദന്തൽ ക്ലിനിക്കുള്ള സർക്കാർ ആശുപത്രികളിലും സർക്കാർ ഡന്റൽ കോളേജുകളിലും നിന്നാണ് തെരെഞ്ഞെടുത്തവർക്ക് പല്ല് വച്ച് നൽകുക .

പല്ലുകൾ നഷ്ടപ്പെടുന്നത് മൂലം വാർദ്ധ്യ കത്തിൽ ഭക്ഷണം ചവച്ചരയ്ക്കാനോ, ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കാനോ പ്രയാസപ്പെടുന്നവർക്ക്‌ ഗുണകരമാണ് പദ്ധതി.

ദ്രുതഗതിയില്‍ വളരുന്ന മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ അടുത്ത കാനേഷുമാരി കണക്കെടുപ്പില്‍ പോതുജനസംഖ്യയുടെ 20% കവിയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

മുതിര്‍ന്നവരുടെ വിവിധ പ്രശ്നങ്ങളില്‍ ഏറ്റവും രൂക്ഷവും വ്യാപകവുമായത് ആരോഗ്യ പ്രശ്നങ്ങളാണെന്ന് വിവിധ സർവ്വേകൾ വ്യക്തമാക്കുന്നുണ്ട്.

ന്യുനപോഷണം ആരോഗ്യ പ്രശ്‌നങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പോഷണാവശ്യങ്ങള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ വിഷയങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ക്ക് മുതിർന്ന പൗരൻമാർക്കുള്ള നയരഖ ആഹ്വാനം ചെയ്യുന്നുമുണ്ട്.

ന്യുനപോഷണത്തിലേയ്ക്ക് നയിക്കുന്ന വിവിധ ഘടകങ്ങളില്‍ പ്രമുഖമായ ഒന്ന് പല്ലുകളുടെ അഭാവമാണ്. ആഹാര സാധനങ്ങള്‍ ശരിയായി ചവച്ചരയ്ക്കാന്‍ കഴിയാത്തത് ശരിയായ പോഷണാഗിരണത്തെയും ദഹനപ്രക്രിയയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

മുഖത്തെ സന്ധികളുടെ സന്തുലിത ചലനം, സ്വാഭാവിക വ്യായാമ പ്രക്രിയ തുടങ്ങിയ പല ഘടകങ്ങളും ഇതിലുള്‍പ്പെടുന്നു.

നിര്‍ഭാഗ്യവശാല്‍ പല്ലുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിക്കുന്ന അവലംബാര്‍ഹാമായ സ്ഥിതി വിവരക്കണക്കുകളൊന്നും ലഭിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് മുതിര്‍ന്നവരില്‍ മുപ്പതുശതമാനത്തിലധികം പേരും ദന്താരോഗ്യ പ്രശ്നങ്ങളാല്‍ പല്ലുമാറ്റിവെയ്ക്കേണ്ടവരാണ്.

സാമ്പത്തിക പരാധീനതയും, സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരുടെ ഉദാസീനതയും മറ്റും കൃത്രിമ പല്ലുകള്‍ ലഭ്യമാക്കുന്നത് അപ്രാപ്യമാകുന്നു. ഈ സാഹചര്യത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ കൃത്രിമ ദന്തനിര വെച്ചുകൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം

താഴെപ്പറയുന്ന വിഭാഗതില്‍പ്പെടുന്നവര്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത് :

1. ബിപിഎൽ വിഭാഗത്തിലെ 60 വയസ്സു തികഞ്ഞവര്‍
2. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍.
3. കൃത്രിമ പല്ലുകള്‍ വെയ്ക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ :

1. യോഗ്യതയുള്ള ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്
2. ബിപിഎൽ ആണെന്നു തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ്‌/ ബിപിഎൽ സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്.
3. വയസ്സുതെളിയിക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ ഐഡി/ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്)
4. മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ സാമൂഹ്യ നീതി വകുപ്പ് ഓഫീസുമായോ , സുനീതി പോർട്ടൽ വഴിയോ 
 ബന്ധപ്പെടാവുന്നതാണ്

സീനിയർ ഡന്റൽ ഹൈജീനിസ്റ്റാണ്‌ ലേഖകൻ, ഫോൺ: 9497045749

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha