കെ.എസ്.എഫ്.ഇയുടെ വിവിധ ചിട്ടി പദ്ധതികളുടെ നറുക്കെടുപ്പിന്റെ ബമ്പര്‍ സമ്മാനം നാളെ വിതരണം ചെയ്യും. ഭദ്രത സ്മാര്‍ട്ട് സിറ്റി 2022, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ സമ്മാന വിതരണമാണ് നാളെ ഉച്ചയ്ക്ക് നടക്കുക. കൊട്ടാരക്കര ഹൈലാന്‍ഡ് ഹോട്ടല്‍ റിസോര്‍ട്ടില്‍ വച്ചാണ് സമ്മാന വിതരണം.
സമ്മേളനത്തിന്റെ ഉദ്ഘാടനവും ബമ്പര്‍ സമ്മാന വിതരണവും ധനമന്ത്രി അഡ്വ.കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കെ.എസ്.എഫ്.ഇ ഭദ്രത സ്‌മോള്‍ ചിട്ടികളിലെ ബമ്പര്‍ സമ്മാനമായ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റിന് അര്‍ഹനായത് കൊല്ലം ജില്ലയിലെ കരമാളൂര്‍ ശാഖയിലെ വരിക്കാരനായ ജയകുമാറാണ്. ലോ കീ ക്യാമ്പയിനിലെ ബമ്പര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് അര്‍ഹനായത്. തൃശ്ശൂര്‍ ജില്ലയിലെ എടമുട്ടം ശാഖയിലെ വരിക്കാരനായ നൗഷാദ് ടി.എയാണ്. മറ്റു മേഖല സമ്മാനങ്ങള്‍ അതാത് മേഖല ഓഫീസുകളില്‍ വച്ച് വിതരണം ചെയ്യും.
പുനലൂര്‍ എം.എല്‍.എ പി.എസ് സുഭാഷ് സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും. കൊല്ലം റൂറല്‍ മേഖലാതല വിജയികള്‍ക്ക് സമ്മാനവിതരണവും എം എല്‍ എ നിര്‍വഹിക്കും. കെ എസ് എഫ് ഇ ചെയര്‍മാന്‍ വരദരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ സ്വാഗതം ആശംസിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു