ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ മരണംസംഖ്യ 1100 കടന്നു.ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേർ കൊല്ലപ്പെട്ടു.അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.
അതേസമയം , മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരുക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തുവച്ച് പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ഒക്ടോബര്‍ 14വരെ സര്‍വീസുണ്ടാകില്ലെന്ന് വിമാന കമ്പനി വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നുള്ള സര്‍വീസുകളും ഉണ്ടാകില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു