അക്രമത്തിന് അറുതിയില്ല; ഗാസയിൽ കനത്ത ബോംബാക്രമണം, മരണസംഖ്യ ഉയരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഗാസയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന കടുക്കുന്നു. യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. അഭയാര്‍ത്ഥി ക്യാമ്പിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു.

മാ​നു​ഷി​ക സ​ഹാ​യത്തിനുള്ള സമയം പോ​ലും ന​ൽ​കാ​തെ​യാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഗാസ ചീ​ന്തി​ലെ വ​ലി​യ ​കെ​ട്ടി​ട​ങ്ങ​ളും സാധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വർഷിച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്. ഇതിനോടകം തന്നെ 3,40,000 പ​ല​സ്തീ​ൻ​കാ​ർ കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട​താ​യാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തട​വി​ലാ​ക്കി​യ മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ ഗാസയ്​ക്ക് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇ​സ്ര​യേ​ൽ.

ഇസ്രയേലിന് സൈനികസഹായം നല്‍കാന്‍ തയ്യാറാകുന്ന പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനികളെ കൊലപ്പെടുത്തുന്നതില്‍ പങ്കാളികളാവുകയാണെന്നാണ് ഹമാസിന്‍റെ ആരോപണം. നിലവില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അഭയം തേടാന്‍ സുരക്ഷിതമായ ഒരിടമില്ലാത്ത അവസ്ഥയാണ്. രണ്ട് ദശലക്ഷത്തിധികം പൗരന്‍മാര്‍ക്കെതിരെ വംശഹത്യ നടത്തണമെന്നാണ് ഇസ്രയേല്‍ സേന അവരുടെ സൈന്യത്തിന് നല്‍കുന്ന നിര്‍ദ്ധേശം. കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നിട്ടും ഗാസയിൽ കനത്ത ബോംബാക്രമണം തുടരുകയാണ്. അതേസമയം യു എന്‍ രക്ഷാസമിതിയോഗം ഇന്ന് ചേരാനും തീരുമാനമായിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha