കോഴിക്കോട് നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ 5 പേർ പിടിയിൽ. മെഡിക്കൽ കോളജിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പെട്രോൾ ബോംബേറ്. പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം.
സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. അതിനാൽ ആർക്കും പരിക്കില്ല. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തർക്കമുണ്ടായത്. പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു