കേളകം : കേളകം ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരി എന്ന സ്ഥലത്തെ ആംബുലൻസ് ഡ്രൈവർ സനൂപിൻ്റെ വീട്ടിലാണ് ഇന്നലെ 7 മണിയോടെ ആയുധധാരികളായ അഞ്ച് മാവോയിസ്റ്റ് പ്രവർത്തകർ എത്തിയത്.
എത്തിയ ഉടൻ ഭക്ഷണം ആവശ്യപ്പെടുകയും, അത് കഴിക്കുകയും ചെയ്തു. 2 മൊബൈൽ ഫോണും,ഒരു പവർ ബാങ്കും, 1 ലാപ്ടോപ്പും ചാർജ്ജ് ചെയ്ത സംഘം രാത്രി 10.45 ഓടെ കാട് കയറുകയുമായിരുന്നുവെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. സംഘത്തിൽ സി.പി.മൊയ്തീൻ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എ.കെ.47 തോക്കും, റിവോൾവറും ഉള്ളതായും, ഭയന്നു പോയതായും വീട്ടുകാർ പറഞ്ഞു.
ഇവർ വന്ന സമയം സനൂപിൻ്റെ അച്ഛൻ സണ്ണിയും, സനൂപിൻ്റെ ഭാര്യ നമിതയും മാത്രമായിരുന്നു വീട്ടിൽ. കണ്ണൂരിൽ മാവോയിസ്റ്റ് സംഘം വീടുകളിലും എത്തിയതോടെ മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിലായി. ഇരിട്ടി, മട്ടന്നൂർ, ആറളം, മുഴക്കുന്ന്, പേരാവൂർ പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു