പലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 400 കടന്നു; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 400 കടന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം.

 ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.


സംഘര്‍ഷം രൂക്ഷമായതിനാല്‍ ന്യൂഡല്‍ഹിയില്‍നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.oref.org.il/en വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഹെല്‍പ്ലൈന്‍ നമ്പര്‍: +97235226748.

ഇസ്രയേലിലെ 7000ത്തോളം മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അറിയിച്ചു.

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ മേയറടക്കം 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. 545 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തിരിച്ചടിച്ച ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ബോംബാക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം ഇരുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1600 പേര്‍ക്ക് പരിക്കേറ്റു.

ഇസ്രയേല്‍ തുടരുന്ന നിരന്തര ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും അവസാനം കാണാനുള്ള പോരാട്ടമാണ് ‘ അല്‍– അഖ്സ സ്റ്റോം’ എന്ന പേരില്‍ തുടങ്ങിയതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് അവകാശപ്പെട്ടു. സ്വാതന്ത്ര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പ്രതികരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha