സെഞ്ച്വറിത്തിളക്കത്തില്‍ മെന്‍ഡിസും സമരവിക്രമയും; ലങ്ക കടക്കാന്‍ പാകിസ്താന് വേണ്ടത് 345 റണ്‍സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടി. കുശാല്‍ മെന്‍ഡിസ് (122), സധീര സമരവിക്രമ (108) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ലങ്ക ഹിമാലയന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ലങ്കന്‍ നിരയിലെ മിക്ക ബാറ്റര്‍മാരും തകര്‍ത്തടിച്ച ഇന്നിങ്‌സില്‍ ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറിയും നേടി. പാകിസ്താന് വേണ്ടി ഹസന്‍ അലി നാലും ഹാരിസ് റൗഫ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ ഞെട്ടിച്ച് നാലാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ കുശാല്‍ പെരേര സംപൂജ്യനായി മടങ്ങി. ഹസന്‍ അലിയാണ് പെരേരയെ മുഹമ്മദ് റിസ്‌വാന്റെ കൈകളിലെത്തിച്ചത്. എന്നാല്‍ വണ്‍ ഡൗണായി ഇറങ്ങിയ കുശാല്‍ മെന്‍ഡിസിനെയും കൂട്ടുപിടിച്ച് ഓപ്പണര്‍ പതും നിസ്സങ്ക ലങ്കന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന സഖ്യം 102 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 17-ാം ഓവറിലെ രണ്ടാം പന്തില്‍ നിസ്സങ്കയെ പുറത്താക്കി ഷബാബ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 61 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 51 റണ്‍സ് നേടിയാണ് നിസ്സങ്ക പുറത്തായത്.

പകരമിറങ്ങിയത് സധീര സമരവിക്രമയും മെന്‍ഡിസിനൊപ്പം നിന്ന് പൊരുതി. 65 പന്തില്‍ മെന്‍ഡിസ് സെഞ്ച്വറി തികച്ചു. 28-ാം ഓവറിലെ അഞ്ചാം പന്തില്‍ കുശാല്‍ മെന്‍ഡിസ് പുറത്തായി. 77 പന്തില്‍ നിന്ന് ആറ് സിക്‌സും 14 ഫോറുമടക്കം 122 റണ്‍സ് നേടിയ മെന്‍ഡിസിനെ ഇമാം ഉള്‍ ഹഖിന്റെ കൈകളിലെത്തിച്ച് ഹസ്സന്‍ അലിയാണ് പാകിസ്താന് ബ്രേക്ക്ത്രൂ നല്‍കിയത്. ശ്രീലങ്കയുടെ മൂന്നാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ടീം സ്‌കോര്‍ 218 ആയിരുന്നു. മെന്‍ഡിസിന് പിന്നാലെ ഇറങ്ങിയ ചരിത് അസലങ്ക പക്ഷേ നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ നിന്ന് വെറും ഒരു റണ്‍ നേടിയ അസലങ്കയെയും ഹസന്‍ അലിയാണ് മടക്കിയത്. മുഹമ്മദ് റിസ്‌വാനായിരുന്നു ക്യാച്ച്.

പിന്നീടിറങ്ങിയ ധനഞ്ജയ ഡി സില്‍വയും ഭേദപ്പെട്ട സംഭാവന നല്‍കി. 34 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ധനഞ്ജയയുടെ വിക്കറ്റ് മൊഹമ്മദ് നവാസാണ് വീഴ്ത്തിയത്. അപ്പോഴേക്കും 82 പന്തില്‍ സധീര സമരവിക്രമ സെഞ്ച്വറി തികച്ചിട്ടുണ്ടായിരുന്നു. ധനഞ്ജയയ്ക്ക് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദസുന്‍ ശനക വേഗം പുറത്തായി. 18 പന്തില്‍ 12 റണ്‍സെടുത്ത ശനകയെ ഷഹീന്‍ അഫ്രീദി പുറത്തായക്കുമ്പോള്‍ ടീം സ്‌കോര്‍ 324. 47-ാം ഓവറിലെ അവസാന പന്തില്‍ സമരവിക്രമയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമായി. 89 പന്തില്‍ 108 റണ്‍സ് നേടിയ സമരവിക്രമയെയും ഹസന്‍ അലിയാണ് മടക്കിയത്. അവസാന ഓവറില്‍ മഹീഷ് തീക്ഷ്ണ (0), ദുനിത് വെല്ലാലഗേ (10) എന്നിവരെ ഹാരിസ് റൗഫും കൂടാരം കയറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha