കതിരൂർ ആറാംമൈൽ പളളിക്ക് സമീപം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിക്കുകയും ഓട്ടോയിലുണ്ടായിരുന്നവർ കുടുങ്ങി പോവുകയുമായിരുന്നു. കൂത്തുപറമ്പ് കണ്ണൂർ കോട്ടയം ആറാം മൈലിൽ മൈതാനപ്പള്ളിക്ക് മുൻവശം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് രണ്ടു മരണം. വെള്ളിയാഴ്ച രാത്രി
എട്ടരയോടെ തലശ്ശേരി
കൂത്തുപറമ്പ് കെഎസ്ടിപി
റോഡിലാണ് അപകടം. ഓട്ടോ
ഡ്രൈവറും യാത്രക്കാരനുമാണ്
മരിച്ചത്. പാനൂരിനടുത്ത് പാറാട്ട്
ടൗണിന് സമീപം കൊളവല്ലൂരിലെ
അഭിലാഷ്, സജീഷ് എന്നിവരാണ്
മരിച്ചത്. അഭിലാഷാണ് ഓട്ടോ
ഓടിച്ചിരുന്നത്. സജീഷ് പിറകിൽ
ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അഭിലാഷിന്റെ സഹോദരിയുടെ വീടുണ്ട് ആറാം മൈലിൽ. അവിടെ വന്നതിന് ശേഷം തിരികെ പോകുന്ന സമയത്താണ് അപകടമുണ്ടായത്. അഭിലാഷിന് മൂന്ന് മക്കളാണുളളത്. സജീഷ് ഓട്ടോ തൊഴിലാളിയാണ്. ഓട്ടോ മറിഞ്ഞ സമയത്ത് ഇരുവരും ഓട്ടോയുടെ അടിയിലായിപ്പോയി. മാത്രമല്ല തീയുടെ ചൂടുമൂലം ആർക്കും അടുക്കാനും സാധിച്ചില്ല. ഓട്ടോ മറിഞ്ഞ ഉടൻ തന്നെ തീ ആളിക്കത്തിയെന്നും നാട്ടുകാർ പറഞ്ഞു.
രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന ആരംഭിച്ചു.
തലശ്ശേരി ഭാഗത്ത് നിന്ന് ഇരിട്ടി
ഭാഗത്തേക്ക് പോവുകയായിരുന്ന എം
4 സിക്സ് കെഎൽ 58 എസി 3112
ബസാണ് അപകടത്തിന്
ഇടയാക്കിയത്. തലശ്ശേരി ഭാഗത്തേക്ക്
പോവുകയായിരുന്ന കെ എൽ 58
എജി 4784 സിഎൻജി ഓട്ടോ
ഇടിയുടെ ആഘാതത്തിൽ
തൽക്ഷണം തീപിടിച്ച് കത്തിയമർന്നു.
തീഗോളം ഉയർന്നതോടെ
സമീപത്തെ കടയിലുള്ളവർ പോലും
ഷോപ്പിൽ ഗ്യാസ് സിലിണ്ടറുകൾ
ഉണ്ടായതിനാൽ ഭയന്ന്
ഓടിപ്പോകുകയായിരുന്നു.
കൂത്തുപറമ്പിൽ നിന്നെത്തിയ
അഗ്നിശമന സേനാ യൂണിറ്റാണ്
തീയണച്ചത്. കത്തിക്കരിഞ്ഞ
മൃതദേഹങ്ങൾ തലശ്ശേരി ജനറൽ
ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു