ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി.
മികച്ച തുടക്കം നടത്തിയ ബംഗ്ലാദേശിനെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍- ലിറ്റന്‍ ദാസ് എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്തു.
തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ടു പൊളിച്ചത്. 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 51 റണ്‍സെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു