ഫുട്ബോൾ ലോകകപ്പിന്‍റെ നൂറാം വാർഷികമായ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി നടത്തുമെന്ന് ഫിഫ. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കും. അർജന്‍റീന, ഉറുഗ്വായ്, പരാഗ്വേ എന്നീ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ ഓരോ ഗ്രൂപ്പ് മത്സരത്തിന് ആതിഥേയരാകും.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഫിഫ അംഗീകരിക്കുകയായിരുന്നു. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറും. അടുത്ത ലോകകപ്പ് മുതൽ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുക.
1930-ലെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേയായിരുന്നു. വിഭജിക്കപ്പെട്ട ലോകത്ത് കാൽപ്പന്ത് കളിയും ഫിഫയും ഒന്നിക്കുകയാണെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫിഫ ലോകകപ്പിന്‍റെ ശതാബ്ദി വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു