2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലിനെ അട്ടമറിച്ചു. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളിലാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിച്ചത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു.
ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും. നാല് മത്സരവും ജയിച്ച അര്‍ജന്റീന 12 പോയിന്റോടെ ഒന്നാമതാണ്. ഏഴ് പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു