പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം പൊലീസിനു കിട്ടി. പെരുമ്പാവൂർ – മുടിക്കലിൽ നിന്നും പാറപ്പുറം ഭാഗത്തേക്ക് പോകുന്ന ഇരുമ്പുപാലത്തിൽ ബിഗ്ഷോപ്പറിൽ പൊതിഞ്ഞ് മുഖം മാത്രം കാണുന്ന രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
വൈകിട്ട് ആറുമണിയോടെയാണ് കുഞ്ഞിനെ കണ്ടത്.കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു