റിലീസിന് മുൻപ് തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി വിജയ് ചിത്രം ലിയോ. ഇതിനോടകം തന്നെ ലിയോ 160 കോടി രൂപ നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ 100 കോടി കളക്ഷൻ സ്വന്തമാക്കി എന്നത് റെക്കോര്‍ഡാണ്.
ഇതിനകം ഇന്ത്യയിൽ നിന്ന് തന്നെ റിലീസിന് മാത്രം ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയത് 90 കോടി രൂപയും വിദേശത്ത് നിന്ന് 73 കോടി രൂപയുമാണ്. ഇന്ന് ഇന്ത്യയില്‍ മാത്രം 100 കോടി തികയും എന്നാണ് പ്രതീക്ഷ. റിലീസിന് മുൻപ് തന്നെ ഒരുപക്ഷെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലിയോ 200 കോടി രൂപ നേടാനും സാധ്യതയുണ്ട്.
സിനിമയ്ക്ക് തമിഴ്‍നാട്ടില്‍ മാത്രം 50 കോടിയിലധികം നേടിയിട്ടുണ്ട്. പുലര്‍ച്ച നാലിനുള്ള ഫാൻസ് ഷോ തമിഴ്‍നാട്ടില്‍ ഉണ്ടാകില്ല എന്ന് വ്യക്തമായപ്പോള്‍ ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിംഗ് കളക്ഷനാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ലിയോ കേരളത്തിലും റിലീസ് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു