റേഷന്‍ വിതരണം ഇനി രണ്ട് ഘട്ടമായി: 15 വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്തെ റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. രണ്ട് ഘട്ടമായിട്ട് ആയിരിക്കും ഇനി വിവിധ വിഭാഗങ്ങൾക്ക് റേഷൻ നൽകുക. മുൻഗണന വിഭാഗം കാർഡ് ഉടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും, പൊതു വിഭാഗത്തിന് (നീല, വെള്ള) 15-ന് ശേഷവും ആയിരിക്കും വിതരണം.

ഇ-പോസ് യന്ത്രത്തിന് ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസ അവസാനം ഉള്ള തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. റേഷൻ വിതരണം രണ്ട് ഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

ഇ-പോസ് സെർവർ തകരാറിനെ തുടർന്ന് റേഷൻ വിതരണം പലതവണ മുടങ്ങുകയും ഒട്ടേറെപ്പേർക്ക് റേഷൻ കിട്ടാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏഴ് ജില്ലകൾക്ക് രാവിലെയും ഏഴ് ജില്ലകൾക്ക് ഉച്ച കഴിഞ്ഞും എന്ന രീതിയിൽ നേരത്തേ വിതരണം ക്രമീകരിച്ചിരുന്നു. ഇത് പരാജയമായതോടെ പിന്നീട് പിൻവലിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha