ഐഫോണ്‍ 15 പ്രോ ഫോണുകള്‍ക്കായി പുതിയ സോഫ്റ്റ് വെയര്‍ പാച്ച് അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ ചൂടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ അപ്‌ഡേറ്റ്. ഐഒഎസ് 17.0.03 അപ്‌ഡേറ്റിലാണ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. ഐഫോണുകള്‍ ചൂടാകുന്നതിന് കാരണം ഐഒഎസ് 17 ലെ ബഗ്ഗും, ചില തേഡ് പാര്‍ട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണെന്ന് ആപ്പിള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഐഫോണ്‍ സുരക്ഷാ അപ്‌ഡേറ്റുകളും മറ്റ് പ്രശ്‌നങ്ങളും പുതിയ അപ്‌ഡേറ്റില്‍ പരിഹരിച്ചിട്ടുണ്ട്. ഐഒഎസ് 17.0.02 ഉപയോഗിക്കുന്നവര്‍ക്ക് 17.0.03യുടെ 420 എംബി അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ 15 പരമ്പര അവതരിപ്പിച്ചത്. എ17 പ്രോ ചിപ്പും, ടൈറ്റാനിയത്തില്‍ നിര്‍മിതമായ ബോഡിയുമാണ് ഇത്തവണത്തെ ഐഫോണുകളുടെ പ്രധാന സവിശേഷത. ഫോണിന്റെ വില്‍പന ആരംഭിച്ചതിന് ശേഷമാണ് ചില ഉപഭോക്താക്കള്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നുവെന്ന പരാതിയുമായെത്തിയത്.
ടൈറ്റാനിയത്തിന്റെ ഉപയോഗം കൊണ്ടാണ് ഈ പ്രശ്‌നം എന്ന ആരോപണവും ഉയര്‍ന്നു. എ17 ചിപ്പിനും ഇതിന്റെ പഴി കേള്‍ക്കേണ്ടി വന്നു. കാരണം പഴയ ചിപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ 15 ബേസ് മോഡലുകള്‍ക്ക് ചൂടാകുന്ന പ്രശ്‌നം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച ആപ്പിള്‍, ഫോണ്‍ ചൂടാകുന്നതിന് കാരണം ഐഒഎസ് 17 ലുള്ള ബഗ്ഗ് ആണെന്നും ഇന്‍സ്റ്റാഗ്രാം, ഉബര്‍, അസ്ഫാള്‍ട്ട് പോലുള്ള ഗെയിമുകളുടെ അപ്‌ഡേറ്റുകളുടെ പ്രശ്‌നമാണെന്നും അറിയിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു