ഇനി മുതല്‍ കെഎല്‍ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്.
എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാൻസ്പോര്‍ട്ട് ഓഫിസ്-2 ല്‍ രജിസ്റ്റര്‍ ചെയ്യാൻ തീരുമാനമായി. കെഎല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെഎല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെഎല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെഎല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.
സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം. നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങള്‍ തിരുവനന്തപുരത്താകും രജിസ്റ്റര്‍ ചെയ്യുക. ഇത് ഓണ്‍ലൈൻ വഴി ചെയ്യാനും അവസരമുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു