കൊവിഡിന്റെ പുതിയ വകഭേദം; ലോകത്തിന്റെ പലഭാഗങ്ങളിൽ പടരുന്നു - ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദം യുകെയിൽ അതിവേഗം പടരുകയാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എറിസ് മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്.

പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അപകടസാധ്യത മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

EG.5.1 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5G.5.1 വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha