വികലാഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന ശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ - കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹനവായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവ സംബിന്ധിച്ച് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ കൾ, സാമൂഹ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി സംസ്ഥാന ശിൽപ്പശാല നടത്തും. സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് ശിൽപ്പശാല. ഗതാതഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് shilpashala2023@gmail.com, ലേക്ക് അയയ്ക്കണം. സെപ്റ്റംബർ 8 ന് വൈകിട്ട് 5 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കു. അപേക്ഷയും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha