മാഹി സെൻറ് തെരേസാ തീര്‍ഥാടന കേന്ദ്രം: തിരുനാള്‍ ചടങ്ങുകള്‍ക്ക് അഞ്ചിന് കൊടിയേറ്റം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാഹി: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് കൊടിയേറുമെന്ന് ഇടവക വികാരി ഫാ.വിൻസെൻറ് പുളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11.30 ന് ഇടവക വികാരി കൊടിയുയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് അള്‍ത്താരയില്‍ സൂക്ഷിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വിശ്വാസികള്‍ക്ക് പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഇടവക വികാരി പ്രതിഷ്ഠിക്കും .18 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22 നാണ് സമാപിക്കുക. ആഘോഷ ദിവസങ്ങളില്‍ തിരുസ്വരൂപത്തില്‍ തീര്‍ഥാടകര്‍ക്ക് പൂമാലകള്‍ അര്‍പ്പിക്കുവാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും അവസരമുണ്ടാകും ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിനിടെ മാഹിയില്‍ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തിെൻറ മൂന്നൂറാം വാര്‍ഷികവും ആചരിക്കപ്പെടുമെന്ന് ഇടവക വികാരി അറിയിച്ചു.

1723 ല്‍ ആരംഭിച്ച ദേവാലയത്തിെൻറ 300 വര്‍ഷങ്ങള്‍ 2023 ല്‍ പിന്നിടുകയാണ്. തിരുനാള്‍ ആഘോഷത്തില്‍ ദിനേന ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും. കൊടിയേറ്റ ദിവസം വൈകുന്നേരം ആറിന് മോണ്‍. ജെൻസണ്‍ പുത്തൻ വീട്ടിലിെൻറ കാര്‍മികത്വത്തില്‍ ദിവ്യബലിയും നൊവേനയും നടക്കും. ആറിന് വൈകീട്ട് ആറിന് ഫാ.ജെറാള്‍ഡ് ജോസഫിൻ്റെയും ഏഴിന് ഫാ.സജീവ് വര്‍ഗ്ഗീസിൻ്റെയും കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. 

എട്ടിന് അഞ്ച് ദിവ്യബലികള്‍ അര്‍പ്പിക്കും വൈകീട്ട് ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ.മാര്‍ട്ടിൻ രായ്യപ്പൻ കാര്‍മികത്വം വഹിക്കും. രാവിലെ ഒമ്ബതിന് ഫാ.ലോറൻസ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. ഒമ്ബതിന് ഫാ. അലോഷ്യസ് കുളങ്ങര കാര്‍മ്മികത്വം വഹിക്കും. 10 ന് ബംഗളൂരു അതിരൂപതാ മെത്രാൻ ഡോ.പീറ്റര്‍ മച്ചാദോയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഇംഗ്ലീഷ് ഭാഷയിലായിരിക്കും.11 ന് ഫാ.വില്യം രാജനും 12 ന് റവ.ഫാ.മാര്‍ട്ടിൻ ഇലഞ്ഞിപ്പറമ്ബിലും കാര്‍മ്മികത്വം വഹിക്കും.13 ന് മോണ്‍.ക്ലാരൻസ് പാലിയത്ത് ദിവ്യബലി അര്‍പ്പിക്കും. പ്രധാന ദിവസങ്ങളായ 14, 15 നും തിരുനാള്‍ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടക്കും.14 ന് തിരുനാള്‍ ജാഗര ദിനത്തില്‍ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകിട്ട് അഞ്ചിന് സുല്‍ത്താൻ പേട്ട് രൂപതാ മെത്രാൻ ഡോ.ആൻറണി സാമി പീറ്റര്‍ അബിറിെൻറ കാര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും.15ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് വരെ ശയന പ്രദക്ഷിണവും രാവിലെ 10.30 ന് കോഴിക്കോട് രൂപത മെത്രാൻ ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലിെൻറ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്ക് പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സ്നേഹ സംഗമം നടക്കും. 

16ന് ദിവ്യബലി അര്‍പ്പിക്കുന്നത് താമരശ്ശേരി രൂപതാ മെത്രാൻ ഡോ. റെമിജിയൂസ് ഇഞ്ചാനിയലും തുടര്‍ ദിവസങ്ങളില്‍ ഫാ.മാത്യു തൈക്കല്‍, ഫാ.പോള്‍ ആൻഡ്രൂസ്, ഫാ.അലക്സ് കളരിക്കല്‍, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്ബില്‍ , ഫാ.ബെന്നി മണപ്പാട്ട്, ഫാ.പോള്‍ പേഴ്സി ഡിസില്‍വ എന്നിവരും കാര്‍മ്മികത്വം വഹിക്കും. 22 ന് ഉച്ച കഴിഞ്ഞ് മൂന്നോടെ പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാവും. സഹവികാരി ഫാ.ഡിലുറാഫേല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, ഇ.എക്സ്.അഗസ്റ്റിൻ, സ്റ്റാൻലി ഡിസില്‍വ, ജോസ് പുളിക്കല്‍, ജോസ് ബേസില്‍ ഡിക്രൂസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha