ജില്ലയിലെ വിവിധ തൊഴിൽ അറിയിപ്പുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജില്ലയിലെ വിവിധ തൊഴിൽ അറിയിപ്പുകൾ


ബഡ്‌സ് സ്കൂൾ ടീച്ചർ, ആയ നിയമനം

 ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ തുടങ്ങുന്ന ബഡ്‌സ് സ്കൂളിലേക്ക് അധ്യാപകൻ, അധ്യാപിക, ആയ എന്നിവരെ തിരഞ്ഞെടുക്കുന്നു. നിശ്ചിത യോഗ്യതയും ബഡ്‌സ് സ്കൂളിൽ ജോലിചെയ്ത് മുൻപരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ടാകും. അഭിമുഖം 14-ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ: 04602228800.

ലാബ് ടെക്‌നീഷ്യൻ നിയമനം

പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

പി.എസ്.സി. നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉള്ളവർ, ആസ്പത്രിയിൽ ജോലി പരിചയമുളളവർ എന്നിവർക്ക് അപേക്ഷിക്കം. ഫോൺ :04902445355.

അധ്യാപക ഒഴിവ്

കണ്ണൂർ : ചാലാട് ഗവ. യു.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് പാർട്ട്ടൈം ഹിന്ദി ടീച്ചർ. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

കണ്ണൂർ : പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപകൻ. അഭിമുഖം ഏഴിന് രാവിലെ 10-ന്. ഫോൺ: 04972 749851, 9847170459.

കണ്ണൂർ : മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10.30-ന്.

മലപ്പട്ടം : മലപ്പട്ടം എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ സോഷ്യൽ സയൻസ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

പിലാത്തറ : കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ. ഒഴിവുകളിലേക്കുള്ള മുഖാമുഖം 12-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഫോൺ: 9446926145.

ലൈബ്രേറിയൻ നിയമനം

ഉളിക്കൽ : ഉളിക്കൽ പഞ്ചായത്ത് ലൈബ്രറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികമായി ലൈബ്രേറിയനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിഞ്ജാനം അനിവാര്യമാണ്. അഭിമുഖം 14-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.

 ജ്വല്ലറിയിലേക്ക് ആവശ്യമുണ്ട് 

പയ്യന്നൂരിലെ പ്രമുഖ ജ്വല്ലറിയിലേക്ക് ജ്വല്ലറി ഫീൽഡിൽ പരിചയ സമ്പന്നരായ യുവാക്കളെ ആവശ്യമുണ്ട് (Minimum 1 year experience )

ഫോൺ - 8113075916.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha