നിയമം ലംഘിക്കുന്നവരെ കുടുക്കാം ‘ശുഭയാത്ര’ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പ് വരുത്താനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ നിരത്തുകളിലെ നിയമ ലംഘകരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊതു ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കേരള പൊലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോ, വീഡിയോ സഹിതം മെസേജ് അയക്കാം.
സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷന്‍ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയയ്‌ക്കേണ്ടത് 9747001099 എന്ന നമ്പറിലേക്ക് ആണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha