ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം ജാക്കൂബ് വദലെജിന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക്‌ താരം ജാകൂബ്‌ വാഡിൽജകാണ്‌ ചാമ്പ്യൻ. പ്രതീക്ഷകളുടെ പരമാവധി ദൂരത്തേക്ക് കണ്ണുനട്ട് ജാവലിന്‍ എറിഞ്ഞ നീരജ് ചോപ്രയ്ക്ക് 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് കിരീടം നഷ്ടമായത്. ഒളിമ്പിക്‌സിലെയും ലോകചാമ്പ്യൻഷിപ്പിലെയും ഇന്ത്യയുടെ അഭിമാന താരമായ നീരജ്‌ ചോപ്ര ഡയമണ്ട്‌ ലീഗ്‌ ഫൈനലിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂജിനില്‍ ഇറങ്ങിയത്. 83.80 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. ചെക്ക്‌ റിപബ്ലിക് താരം ജാകൂബ്‌ വദലെജ് ആണ് ചാമ്പ്യൻ. 84.24 മീറ്റര്‍ ദൂരമെറിഞ്ഞാണ് ജാകൂബ്‌ സ്വര്‍ണം നേടിയത്. ഫൈൻലൻഡിന്റെ ഒലിവർ ഹെലൻഡറിനാണ് വെങ്കലം.

 ലോകത്തെ മികച്ച ആറ്‌ താരങ്ങളും അണിനിരന്നതായിരുന്നു ചാമ്പ്യന്‍ഷിപ്പ് വേദി. ലോകചാമ്പ്യൻഷിപ്പിലെ സ്വർണദൂരമായ 88.17 മീറ്റര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ നീരജിന് ലക്ഷ്യത്തിന്‍റെ അടുത്തെത്താനായില്ല. ആദ്യ ഏറ്‌ ഫൗളായി. തുടർന്ന്‌ 83.80 മീറ്റർ, 81.37 മീറ്റർ. നാലാമത്തെ ഏറും ഫൗളായി. അഞ്ചാം ഏറ്‌ 80.74 മീറ്ററും അവസാനത്തേത്‌ 80.90 മീറ്ററും എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം മത്സരം അവസാനിപ്പിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha