കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ | കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം പാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ ജില്ല കളിൽ നടത്തുന്ന ആശയ വിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നൽകി ഇത്തരം സംഘങ്ങൾക്ക് അവസരം നൽകും.

നാടകം, ഡാൻസ്, നാടൻപാട്ട്, കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങിവ അവതരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും പാനലിൽ രജിസ്റ്റർ ചെയ്യാം. മൂന്ന് വർഷത്തേക്കാണ് രജിസ്ട്രേഷൻ നൽകുക.

അപേക്ഷ അയക്കേണ്ട വിലാസം: അഡീഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗവ. ഓഫ് ഇന്ത്യ, വന്ദനം, ബേസ്മെൻറ് ഫ്ലോർ, യു ആർ ആർ എ- 7 എ, ഉപ്പളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം - 695 001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.

കൂടുതൽ വിവരങ്ങൾക്ക് www.davp.nic.in / www.cbcindia.gov.in സന്ദർശിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha