ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. മുഹറഖിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരാണ് മരിച്ചത്.
കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവൻ, ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശ്ശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തെലങ്കാന സ്വദേശി സുമൻ രാജണ്ണയും മരിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം എന്നാണ് വിവരം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു