വോട്ടർപ്പട്ടികയിൽ സെപ്റ്റംബർ എട്ട് മുതൽ പുതുതായി പേരു ചേർക്കാം. പേര് ചേർക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23നാണ്.
അന്തിമ പട്ടിക ഒക്ടോബർ 16-നാണ് പ്രസിദ്ധീകരിക്കുക. Sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്താണ് അപേക്ഷ നൽകേണ്ടത്. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു