കണ്ണൂർ സിറ്റി: സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് കെൻയു റിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും കൂടി ചേർന്ന് ഓണാഘോഷവും ഓണസദ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. മരക്കാർകണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹുമാനപ്പെട്ട കണ്ണൂർ ടൗൺ ട്രാഫിക് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ ഹാരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കരാട്ടെ അക്കാദമി ചീഫ് ഇൻസ്‌ട്രെക്ടറും, കേരള സർക്കാർ ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവുമായ നൗഫൽ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. അക്കാദമി കോ ഓർഡിനേറ്റർ ആഫിയ നൗഫൽ, പ്രസിഡന്റ് മുനീറ നിസാർ, സെക്രട്ടറി ശബാന ഷഫീക്ക്, ട്രഷറർ സഫീറ, കണ്ണൂർ ഷാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും അക്കാദമി ചെയർമാൻ വി സി റയീസ് നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധകലാ പരിപാടികളും, മത്സരങ്ങളും, കമ്പവലിയും നടന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു