പാപ്പിനിശ്ശേരി: ദേശീയ പാതയോരം വീണ്ടും മാലിന്യം തള്ളല്‍ കേന്ദ്രമാകുന്നു. പാപ്പിനിശ്ശേരി കടവ് റോഡ് കവലക്ക് സമീപം നിരവധി ചാക്കുകളില്‍ നിറച്ച കെമിക്കല്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെയാണ് മാലിന്യച്ചാക്കുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റിയോൻ പൊളി വിനൈല്‍ ക്ലോറൈഡിന്റെ 25 കിലോഗ്രാം പാക്കറ്റുകളാണിവ. വ്യവസായികാവശ്യങ്ങള്‍ക്കും കെട്ടിടങ്ങളുടെ നിലം ബലപ്പെടുത്താനും ഉപയോഗിക്കുന്ന വെള്ളപ്പൊടിയാണ് ചാക്കുകളിലുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതിനാലാണ് പാതയോരത്ത് തള്ളിയതെന്ന് സംശയിക്കുന്നു.
ഇതേ പാതക്കരികില്‍ രാത്രി കക്കൂസ് മാലിന്യം, അറവ് മാലിന്യം, ചത്ത, ആട് മാടുകള്‍ തുടങ്ങിയവയും സ്ഥിരമായി തള്ളുന്നുണ്ട്. മീൻ കയറ്റി വരുന്ന ലോറികള്‍ റോഡരികില്‍ നിറുത്തി മലിന ജലം ഒഴുക്കി ദുര്‍ഗന്ധം പരത്തുന്നതും സ്ഥിരം കാഴ്ചയാണ്.
മാലിന്യം തള്ളുന്ന സ്ഥലത്തിന് സമീപം പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഉണ്ട്. പ്രദേശമാകെ അസഹ്യമായി ദുര്‍ഗന്ധം പരക്കുന്നതിനാല്‍ യാത്രക്കാര്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. കാമറകള്‍ റോഡുകളില്‍ സ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാറില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു