കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഹെൽത്തി ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി എല്ലാപഞ്ചായത്തിലും കായിക പരിശീലകരെ തയ്യാറാക്കുന്നു. ആദ്യ പടിയായി എല്ലാ പഞ്ചായത്തുകളിൽ നിന്നും ട്രെയിനർമാരെ തെരഞ്ഞെടുത്ത് ജില്ലാ തലത്തിൽ സ്‌പോർട്‌സ് കൗൺസിൽ മുഖേന 10 ദിവസത്തെ വീതം റസിഡൻഷ്യൽ പരിശീലനം നൽകി പഞ്ചായത്തു തലത്തിൽ പരിശീലനം നൽകുന്നതിന് സജ്ജരാക്കും.
താൽപര്യമുള്ളവർ കണ്ണൂർ ജില്ലാപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ൽ കൊടുത്ത ലിങ്കിൽ കയറി ഗൂഗിൾ ഫോറം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.
അവസാന തീയതി സെപ്റ്റംബർ 20.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു