നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം

പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ് നോഡൽ ഓഫീസറായി ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റ് തുടങ്ങി. മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ള കമ്മിറ്റഡ് ലിഫ്റ്റായി ഉപയോഗിക്കും. വാർഡ് 505 ഐസോലേഷൻ വാർഡാക്കി.

സന്ദർശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറമെയുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകൾ അടച്ചിടും. പുതിയ ലിഫ്റ്റുകൾ രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ചികിത്സയ്ക്കായി പ്രവേശിക്കുന്ന സമയത്ത് ഒരു രോഗിയുടെ കൂടെ ഒരു സഹായിയെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ.

മറ്റ് ലിഫ്റ്റുകൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ആസ്പത്രി അധികൃതർ അഭ്യർഥിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha