പാർലമെന്റിൽ സംസാരിക്കാൻ അവസരം; ജില്ലയിൽ നിന്നും പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഒക്ടോബർ രണ്ടിന് പാർലമെന്റിൽ മഹാത്മാ ഗാന്ധിക്കും, ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരവ് രേഖപ്പെടുത്തുന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം. ഇതിനായി ജില്ലാ തലത്തിൽ നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 

കണ്ണൂർ സ്വദേശികളായ, 2023 ഒക്ടോബർ ഒന്നിന് 18നും 29നും ഇടയിൽ പ്രായം ഉള്ളവർക്ക് മത്സരിക്കാം. വിഷയം: Lal Bahadur Shashthri -His Life Lessons and Legacies in Amrit Kaal. ഭാഷ: ഹിന്ദി / ഇംഗ്ലീഷ്. സമയം: മൂന്ന് മിനുട്ട്.

പങ്കെടുക്കാൻ താൽപര്യം ഉള്ളവർ പ്രസംഗ വീഡിയോ +919400290803 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുയോ dyc.kannur@gmail.com എന്ന ഇമെയിലിൽ അയക്കുകയോ ചെയ്യുക.

ജില്ലയിൽ നിന്ന് ഒരു വിജയി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന മത്സരത്തിലെ വിജയി കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ പ്രസംഗിക്കും. അവസാന തീയതി: സെപ്റ്റംബർ 15 പകൽ 12 മണി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha