മെഡൽ പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം; ഏഷ്യൻ ​ഗെയിംസ് തുഴച്ചലിൽ രണ്ട് വെങ്കലം, തുഴച്ചിലിൽ ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകൾ സ്വന്തമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് ഏട്ടാം മെഡൽ. തുഴച്ചിലിൽ ഡബിൾസിലും എട്ട് പേരുടങ്ങുന്ന തുഴച്ചലിലും ഇന്ത്യൻ സംഘം വെങ്കല മെഡൽ സ്വന്തമാക്കി. ആശിഷ് കുമാർ, ഭീം സിങ്, ജസ്‌വിന്ദര്‍ സിംഗ്‌, പുനിത് കുമാർ സംഘമാണ് തുഴച്ചിൽ ഡബിൾസിൽ വെങ്കലം സ്വന്തമാക്കിയത്. ആറ് മിനിറ്റും 10 സെക്കന്റും 81 മില്ലി സെക്കന്റും കൊണ്ടാണ് ഇന്ത്യൻ സംഘം തുഴഞ്ഞെത്തിയത്. ആറ് മിനിറ്റും നാല് സെക്കന്റുമെടുത്ത് തുഴഞ്ഞെത്തിയ ഉസ്ബെക്കിസ്ഥാനാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ആറ് മിനിറ്റും 10 സെക്കന്റും 04 മില്ലി സെക്കന്റും കൊണ്ട് തുഴഞ്ഞെത്തിയ ചൈനയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

പുരുഷന്മാരുടെ തന്നെ എട്ട് പേരടങ്ങുന്ന തുഴച്ചിൽ സംഘമാണ് ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിലെ രണ്ടാം വെങ്കലം നേടിത്തന്നത്. ആറ് മിനിറ്റും എട്ട് സെക്കന്റും 61 മില്ലി സെക്കന്റുംകൊണ്ട് ഇന്ത്യൻ സംഘം തുഴഞ്ഞെത്തി. സത്‌നാം സിങ്, പർമിന്ദർ സിം​ഗ്, ജാക്കർ ഖാൻ, സുഖ്മീത് സിം​ഗ് എന്നിവരടങ്ങുന്ന സംഘമാണ് മെഡൽ നേടിയത്.

ഒരു സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. തുഴച്ചിലിൽ ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകൾ സ്വന്തമാക്കി. ഒരു സ്വർണമടക്കം മൂന്ന് മെഡലുകൾ ഷൂട്ടിങ്ങിലാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്തേയ്ക്ക് മുന്നേറിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha