ഇരിവേരി: അദ്ധാപക ദിനത്തിൽ ഇരിവേരിയിലെ സീനിയർ സിറ്റിസൺസ് ഫോറം പ്രായാധിക്യം കൊണ്ട് വിശ്രമജീവിതം നയിക്കുന്ന അധ്യാപക ശ്രേഷ്ഠരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു, മുതിർന്ന അധ്യാപകരായ പുതുക്കുടി അബ്ദുൾ റഹ്മാൻ മാസ്റ്റർ, കെ വി രാഘവൻ മാസ്റ്റർ, എം ലക്ഷ്മികുട്ടി ടീച്ചർ എന്നിവരെയാണ് വീടുകളിൽ ചെന്ന് ആദരിച്ചത് പ്രസിഡന്റ് എം ചന്ദ്രൻ,സെക്രട്ടറി എ ബ്രായൻ,കേളോത്ത് നാണു,ഏ കെ രമേശൻ സി ബാലകൃഷ്ണൻ, പി കെ മുഹമ്മദ് അഷറഫ്, സി വിനോദ് കുമാർ,സി സി രാമചന്ദ്രൻ, വി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു