ഭീമനടി: കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഭീമനടി കുറുഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ പി. വി.ലാലു(42)വിനാണ് പരിക്കേറ്റത്.
ഭീമനടി ക്രിസ്തുരാജ ദേവാലയ ശുശ്രൂഷിയാണ് ലാലു. ഇന്നലെ പുലര്‍ച്ചെ സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുമ്ബോള്‍ കുറുഞ്ചേരി വളവില്‍ വച്ചാണ് കാട്ടുപന്നിയാക്രമണം.
രണ്ടു കാലിനും പരിക്കേറ്റ ലാലുവിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കാല്‍മുട്ടിനും ഉപ്പൂറ്റിക്കും പൊട്ടലുണ്ട്. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു