ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലോട് യൂണിറ്റിന്റെ വാർഷിക സമ്മേളനം എടയന്നൂരിൽ വച്ച് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എടയന്നൂർ/ചാലോട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലോട് യൂണിറ്റിന്റെ വാർഷിക സമ്മേളനം ഇത്തവണ എടയന്നൂരിൽ വച്ച് നടന്നു. സമ്മേളനതോടൊപ്പം തന്നെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ഭാവി പരിപാടികളുടെ ചർച്ചകൾ, വാർഷിക കണക്കുകൾ അടങ്ങുന്ന വാർഷിക റിപ്പോർട്ട്‌ അവതരണം എന്നിവ ഇന്ന് (2023 സെപ്റ്റംബർ 26) എടയന്നൂർ ഐ ടി സ്പോട്ട് ബിൽഡിങ്ങിൽ വച്ച് നടന്നു.

ചടങ്ങിൽ ചക്കരക്കൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. എ വിനോദൻ ഉദ്ഘാടന കർമം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ. എ സജീവ് ചടങ്ങിൽ സ്വാഗതം നേർന്നു. യൂണിറ്റ് പ്രസിഡന്റ് ശ്രീ എൻ മനോജ്‌ അധ്യക്ഷത സ്ഥാനം അഹങ്കരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം രമേശൻ അനുശോചനം നൽകി. ചക്കരക്കൽ മേഖല സെക്രട്ടറി ശ്രീ. സി ദിനീഷ് സംഘന റിപ്പോർട്ട്‌ അവതരിപ്പിച്ചു. മേഖല ട്രഷറർ യൂണിറ്റ് സെക്രട്ടറി ശ്രീ. എ സജീവ് പ്രവർത്തന റിപ്പോർട്ട്‌ അവതരണവും നിർവഹിച്ചു. ശ്രീ. പി പി ശശികുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ. കെ വി വിനി ചന്ദ്രൻ, മേഖല ഇൻചാർജ് അംഗവും യൂണിറ്റ് പി ആർ ഒ യുമായ ശ്രീ. വി പുഷ്പരാജ് എന്നിവർ ആശംസ പ്രസംഗവും നൽകി. യൂണിറ്റ് ട്രഷറർ ശ്രീ എൻ കെ നിധിൻ വാർഷിക വരവ് ചിലവ് കണക് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പരുപാടിയുടെ വിജയത്തിനായി പരിശ്രമിച്ച ഏവർക്കും നന്ദിയും നൽകി. തുടർന്ന് ദേശീയഗാനത്തോടെ സമ്മേളനം അവസാനിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha