മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്ത സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിലെ ജല നിരപ്പ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു
രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഒരു ഷട്ടര്‍ 5 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപമാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുമാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും തീരദേശ പ്രദേശത്തും പ്രത്യേക ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു