സര്‍വ്വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ആന്തൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് - കേരള, കണ്ണൂര്‍ കേനദ്രത്തില്‍ ഒക്‌ടോബര്‍ മൂന്ന്മുതല്‍ തുടങ്ങുന്ന ഇലക്‌ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, ജി പി എസ്, കോര്‍സ്, ആര്‍ ടി കെ, ലെവലിങ്, കോണ്ടറിങ് എന്നിവയുടെ മോഡേണ്‍ സര്‍വെ കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. 30 ദിവസത്തെ കോഴ്‌സിന് എസ് എസ് എല്‍ സിയും 52 ദിവസത്തെ കോഴ്‌സിന് ഐ ടി ഐ സര്‍വ്വെ/ സിവില്‍, സിവില്‍ ഡിപേലാമ, ചെയിന്‍ സര്‍വ്വെ, വി എച്ച് എസ് ഇ സര്‍വ്വെ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍ ലഭിക്കും.
ഫോണ്‍: 0497 2700513, 9495458505, 9895124813.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു