പഴയങ്ങാടി : പഴയങ്ങാടി പൊലീസ് സ്‌റ്റേഷന് മുമ്പിൽ യുവതിയുടെ കാൽ ഓവുചാലിൻ്റെ സ്ലാബിൽ കുടുങ്ങി അപ്കടം. വെങ്ങരയിലെ അങ്കണവാടി ടീച്ചർ പി.യമുനയുടെ കാലാണ് സ്ലാബിൽ കുടുങ്ങിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.15 ഓടെയാണ് അപകടം.ബസ്സിറങ്ങി നടന്നു വരികയായിരുന്ന യുവതിയുടെ കാൽ അബദ്ധതിൽ സ്ലാബിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ പഴയങ്ങാടി പൊലീസിൽ അറിയിക്കുകയായിരുന്നു. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സ്ലാബുകൾ
നീക്കി കാൽ പുറത്തെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഴയങ്ങാടി ബസ് സ്റ്റാൻഡിൽ മറ്റൊരു യുവതിയുടെ കാൽ സ്ലാബിൽ കുടുങ്ങിയിരുന്നു. ആ സമയത്തും പഴയങ്ങാടി പൊലീസിന്റെ ഇടപെടലാണ് കൂടുതൽ അപകടം ഇല്ലാതെ യുവതിയെ രക്ഷിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു