തട്ടുമ്മലിലെ കരിങ്കൽ ക്വാറി പൊതുജനങ്ങളുടെ പരാതി കേൾക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ :കൂവക്കരയിൽ തുടങ്ങാനിരുന്ന കരിങ്കൽ ക്വാറിക്കെതിരേയുള്ള ജനകീയസമരത്തെ തുടർന്ന് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാൻ തീരുമാനിച്ചു.

ക്വാറിക്കും ക്രഷറിനും പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹിയറിങ് നടത്തുന്നത്. പെരിങ്ങോം, വയക്കര വില്ലേജുകൾ ഉൾപ്പെടുന്ന തട്ടുമ്മൽ നെടുംതട്ട് കൂവക്കര മലയിലാണ് ക്വാറി ആരംഭിക്കുന്നത്.

ഒക്ടോബർ 19-ന് രാവിലെ പാടിയോട്ടുചാൽ വ്യാപാരഭവനിലാണ് സംസ്ഥാന മലിനീകരണ ബോർഡ് പരാതി കേൾക്കുന്നത്. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കകളും പരാതിയും നേരിട്ടും രേഖാമൂലവും ബോർഡിന് അറിയിക്കാൻ പദ്ധതിപ്രദേശത്തെ ജനങ്ങൾക്ക് അവസരം ലഭിക്കും.

ആറ് കോടി രൂപ മുതൽമുടക്കി മൂവാറ്റുപുഴ ആസ്ഥാനമായുള്ള കമ്പനിയാണ് ഇവിടെ കരിങ്കൽ ക്വാറിയും ക്രഷറും പ്രവർത്തിപ്പിക്കാൻ തയ്യാറെടുക്കുന്നത്.

ക്വാറിക്കെതിരേ നാട്ടുകാർ രംഗത്തുവരികയും ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

വിവിധ വകുപ്പുകൾക്ക് ഇവർ നൽകിയ പരാതിയെ തുടർന്നാണ് പബ്ളിക് ഹിയറിങ്ങിന് അധികൃതർ തയ്യാറായതെന്നും ഇത് സമരസമിതിയുടെ വിജയമാണെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.പി.ചന്ദ്രൻ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha