പയ്യന്നൂർ ലയൺസ് ക്ലബ് വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിക്ക് തറക്കല്ലിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വീട് ഇല്ലാത്തവർക്ക് വീട് എന്ന ലയൺസ് ക്ലബ്ബിന്റെ സിഗ്നേച്ചർ പ്രോജക്ടിന്റെ ഭാഗമായി പയ്യന്നൂർ ലയൺസ് ക്ലബ്ബ് നഗരസഭയിലെ 43 ആം വാർഡിലുള്ള വി വി ഉഷക്ക് പുതുതായി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടുകൊണ്ട് തുടക്കം കുറിച്ചു. ക്ലബ്‌ പ്രസിഡണ്ട് ദിനേഷ് കുമാർ ടി സി വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺ 318 E ഡിസ്ട്രിക്ട് ഗവർണർ ചാർട്ടേഡ് അക്കൗണ്ടന്റ് ടി കെ രജീഷ് മുഖ്യാതിഥിയായി തറക്കല്ലിട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും നഗരസഭ 43 ആം വാർഡ് കൗൺസിലറുമായ ജയ സി,മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ എസ് രാജീവ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പൈ, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ പി എ സിദ്ദിഖ്, റീജിയണൽ ചെയർപേഴ്സൺ ഡോക്ടർ സുജാ വിനോദ്, സോൺ ചെയർപേഴ്സൺ ഗംഗാധരൻ പി, സുധാകരൻ കെ വി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം കെ ചന്ദ്രൻ സ്വാഗതവും ട്രഷറർ മോഹനൻ പി നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha