പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് ഉപയോഗിച്ച്ല്‍ www.pmkisan.gov.in അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും ഇതുവരെ വാങ്ങിയ തുക തിരിച്ചു പിടിക്കും ടോള്‍ ഫ്രീ 18001801551. ഫോണ്‍ 0471 2964022, 2304022.

 പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംങ്, ഇ കെ വൈ സി ഭൂരേഖകള്‍ അപ്ലോഡ് ചെയ്യുക എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം താഴെപ്പറയുന്നവ പൂര്‍ത്തീകരിക്കണം.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി കൃഷിഭവന്‍ നിര്‍ദേശിക്കുന്ന പോസ്റ്റ് ഓഫീസിലെത്തി സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ (സി എസ് സി) കേന്ദ്രങ്ങള്‍ മുഖേനയും ഇ കെ വൈ സി പൂര്‍ത്തീകരിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പി എം കിസാന്‍ ജി ഒ ഐ എന്ന ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ടും ഈ കെ വൈ സി പൂര്‍ത്തീകരിക്കാം.

ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018-19ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് സമര്‍പ്പിച്ച് പി എം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ആധാര്‍ സീഡിങ് ഇ കെ വൈ സി ഭൂരേഖകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha