കോഴിക്കോട് കല്ലാച്ചിയില്‍ പതിനേഴുകാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്.
ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാര്‍ക്കറ്റ് റോഡിലാണ് സംഭവം.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വാണിമേല്‍ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.
ചുമലില്‍ രണ്ട് തവണ കുത്തേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു